ആലപ്പുഴ: വെള്ളപൊക്കത്തെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായെന്ന് കണക്ക്. ജില്ലയിലെ നഷ്ടത്തിെൻറ പ്രാഥമിക കണക്ക് മാത്രമാണിതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച എല്ലാ തീരുമാനവും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, വെള്ളപ്പൊക്കത്തെ തുടർന്ന് പകർച്ച വ്യാധികൾ പകരുന്നത് തടയാൻ സർക്കാർ സുസജ്ജമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുടിവെള്ളപ്രശ്നം പരഹരിക്കാൻ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാവുന്നുണ്ട്. കുട്ടനാട്ടിലെ എല്ലാ ജനങ്ങൾക്കും ആവശ്യമായ ചികിൽസ നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും കെ.കെ ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.