ചവറ: കോവിഡ്-19 വൈറസിെൻറ സാങ്കൽപ്പിക രൂപത്തിൽ വിരിഞ്ഞ പൂവിനെ ഒടുവിൽ നാട്ടുകാർ വിളിച്ചു ‘കൊറോണ പൂവ്’. ചവറ തെക്കുംഭാഗം സര്‍ക്കാര്‍ ജി.എല്‍.വി.എല്‍.പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലാണ് കോവിഡ് വൈറസ് മാതൃകയിലുള്ള പൂവ് വിരിഞ്ഞത്.
ഓരോ ദിവസവും നിറം മാറുന്ന പൂവിെൻറ സവിശേഷത ആരുടേയും കണ്ണിൽ പെട്ടിരുന്നില്ല. ഫോട്ടോഗ്രാഫറും ചാനൽ കാമറാമാനുമായ ഗോപു നീണ്ടകരയാണ് പൂവിെൻറ ചിത്രം പകർത്തി സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ടത്. ഇതോടെ കൊറോണ പൂവ് കാണാൻ പരിസരവാസികൾ എത്തി.
ആറടി പൊക്കത്തിൽ വളർന്ന് നിൽക്കുന്ന ഇത്തിമരത്തിെൻറ പൂവാണ് കൊറോണ വൈറസ് മാതൃകയിൽ വിരിഞ്ഞത്. ഒരു പൂവ് മാത്രമേ ഈ ചെടിയിൽ വിരിഞ്ഞിട്ടുള്ളൂ.
പൊതുവിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുള്ള ജൈവവൈവിധ്യ ഉദ്യാനത്തിന് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ മൽസരത്തിൽ മൂന്നാം സ്ഥാനം നേടാൻ ഈ ഉദ്യാനത്തിന് കഴിഞ്ഞിട്ടുണ്ട്. നക്ഷത്രവനം, മധുര വനം, കിളികള്‍ക്ക് മുട്ടിയിടാനായി സ്വാഭാവിക കൂടുകള്‍, അറുപതില്‍പ്പരം ഔഷധ സസ്യങ്ങള്‍, തേനീച്ചക്കൂടുകള്‍ എന്നിവക്ക് പുറമെ കുളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.