തിരുവനന്തപുരം/ കൊല്ലം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഫോനി’ അതിതീവ് ര ചുഴലിക്കാറ്റായി തമിഴ്നാട്, ആന്ധ്ര തീരത്തുനിന്ന് വടക്കു കിഴക്കൻ ദിശയിൽ അകന്നുപോക ുന്നെന്ന് സ്ഥിരീകരണം. കേരളത്തെ ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും കനത്ത മഴക്കും ക ാറ്റിനും സാധ്യതയുള്ളതിനാല്‍ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഫോനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച മണിക്കൂറില്‍ 145 കി. മീറ്റര്‍ വേഗം കൈവരിച്ച് വടക്കു കിഴക്കൻ ദിശയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ശക്തി
പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടർന്ന് 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് പ്രവചനം. മേയ് ഒന്നുവരെ വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഫോനി അതിനുശേഷം വടക്കു കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കും. പാത മാറിയതിനാല്‍ തമിഴ്നാട്, ആന്ധ്രതീരത്ത് ചുഴലിക്കാറ്റ് അടുക്കാൻ സാധ്യതയില്ല. കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴക്കും മണിക്കൂറിൽ 40-60 കി.മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും തെക്കു പടിഞ്ഞാറ് ഉള്‍ക്കടലിലും കേരള തീരത്തും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 30-40 കി.മീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50-60 കി.മീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയവരോട് തിരികെ എത്താനും നിര്‍ദേശം നല്കി. മലയോര മേഖലയിലേക്ക് രാത്രിയാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് കൊല്ലത്ത് യുവാവ് മരിച്ചു. മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ (26)ആണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര അന്തമണിൽ ആണ് ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്നത്. അപകടത്തിൽ രണ്ട് ബംഗാളി തൊഴിലാളികൾക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. മുഹമ്മദ് ബിലാൽ തൊട്ടടുത്ത പുരയിടത്തിൽ തടി മുറിക്കാനെത്തിയതായിരുന്നു. മഴയത്ത് ചൂളയിലേക്ക് ഓടിക്കയറിയപ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.