വിലക്കയറ്റം പിടിച്ചു നിർത്താനായെന്ന് ഭക്ഷ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഓണം, ബലിപെരുന്നാൾ എന്നിവയോടനുബന്ധിച്ച് 1600ഓളം ചന്തകൾ നടത്തുമെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍. ഇതിന്​ വിപുല ഒരുക്കമാണ്​ നടക്കുന്നത്. 14,345 റേഷന്‍കടകൾ, 1580ല്‍പരം സപ്ലൈ​േകാ-മാവേലി സ്​റ്റോറുകള്‍, ഹോര്‍ട്ടികോര്‍പ്, കുടുംബശ്രീ തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ജില്ല കേന്ദ്രങ്ങളിലും താലൂക്ക് തലത്തിലും വിപണനമേള എന്ന പേരിലാണ്​ സംഘടിപ്പിക്കുന്നത്. 

സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കുപുറമെ, ഹോര്‍ട്ടികോര്‍പ്, മൃഗസംരക്ഷണ വകുപ്പ്, വനശ്രീ, മില്‍മ. മത്സ്യഫെഡ്, സാഫ്, മറ്റ്​ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ ഉള്‍പ്പെടുത്തിയുള്ള മേളകളിലൂടെ ന്യായവിലയ്​ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. ഓണത്തിന്​ എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ നല്‍കും.

എ.എ.വൈ കുടുംബങ്ങള്‍ക്ക് ഇത് തുടര്‍ന്നും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. റേഷന്‍ കടകളില്‍ ഇലക്‌ട്രോണിക് സംവിധാനവുമായി ബന്ധപ്പെട്ട പുതിയ സെര്‍വര്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സെര്‍വര്‍ തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.  

ണ്ടു വർഷക്കാലം ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാറിനായെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷൻ വിതരണം സുതാര്യമായി. മുൻഗണനേതര പട്ടികയിലുള്ളവർക്കും അരി വിതരണം വർധിപ്പിക്കും. അളവിലും തൂക്കത്തിലും വെട്ടിപ്പ് തടയാനുള്ള പ്രവർത്തനം ശക്തമാക്കും. യു.ഡി.എഫ് സർക്കാർ ഭക്ഷ്യ സുരക്ഷാനിയമം കാര്യക്ഷമമായി നടപ്പാക്കിയില്ല. റേഷൻ കാർഡ് പുതുക്കൽ തുടർച്ചയായ പ്രക്രിയയാണെന്നും മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. 

Tags:    
News Summary - Food Minister P Thilothaman -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.