കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. വിദേശയുവതിയിൽ നിന്ന് കോഴിക്കോട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസാണ് (ഡി.ആർ.െഎ) അഞ്ച് കിലോഗ്രാം ഹെറോയിൻ പിടികൂടിയത്. വിപണിയിൽ 30 കോടി രൂപയിലധികം വില വരുന്ന ലഹരിമരുന്നുമായി ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നുള്ള ബിശാലോ സോക്കോയാണ് (31) പിടിയിലായത്.
ബുധനാഴ്ച പുലർച്ച 2.25ന് ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. ദക്ഷിണാഫ്രിക്കൻ നഗരമായ കേപ്ടൗണിൽ നിന്നാണ് ദോഹയിലെത്തിയത്. ബാഗേജിനകത്തായിരുന്നു ഹെറോയിൻ ഒളിപ്പിച്ചത്. കോഴിക്കോട്ടെ ഏജൻറിന് നൽകാനാണ് എത്തിച്ചതെന്നാണ് വിവരം.
ലഹരിമരുന്ന് എത്തുന്നതായി നേരത്തെ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.െഎ സംഘം പരിശോധന നടത്തിയത്. നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റാൻസ് നിയമപ്രകാരം കേെസടുത്ത് കോടതിയിൽ ഹാജരാക്കും. കരിപ്പൂരിെൻറ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ ലഹരിമരുന്ന് വേട്ട നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.