കോട്ടയം: വനം വകുപ്പിൽ പി.എസ്.സിക്കു വിട്ട തസ്തികകളിൽ നിലവിലുള്ള ഒഴിവുകളുടെ റിപ്പോർട്ട് തേടി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഒരാഴ്ചക്കകം വിശദ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോറസ്റ്റ് റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി.
2018 ഡിസംബർ 21ന് നിലവിൽവന്ന റാങ്ക് ലിസ്റ്റിന് ഏഴുമാസം കൂടിയേ കാലാവധിയുള്ളൂ. 3638 പേരുൾപ്പെട്ട ലിസ്റ്റിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 141 പേർക്ക് മാത്രമാണ്. ഒഴിവുകളില്ലെന്നു പറയുമ്പാഴും സംസ്ഥാനത്തൊട്ടാകെ നിരവധി താൽകാലിക വാച്ചർമാർ ജോലി ചെയ്യുന്നുണ്ട്. 2019ൽ 2351 താൽക്കാലിക വാച്ചർമാരാണ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയത്.
റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്ത് വലിയൊരു വിഭാഗം പുറത്തിരിക്കുമ്പോഴാണ് ഈ അവസ്ഥ. നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഓൺലൈനിൽ നടത്തുന്ന സമരം 100 ദിവസം പിന്നിട്ടു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയിരുന്ന സമരം കോവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ ആക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.