കാട്ടാക്കട: ആശങ്കക്ക് വിരാമമിട്ട് ഒടുവിൽ കടുവയെ കീഴടക്കിയെങ്കിലും സിംഹ സഫാരി പാർക്കിൽ ശനിയാഴ്ചയുണ്ടായ അനുഭവം നടുക്കം മാറാതെ പങ്കുെവക്കുകയാണ് വനപാലകർ.
പാര്‍ക്കിലെ ഇരുമ്പഴിക്കുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താനാണ് വനപാലകസംഘം ശനിയാഴ്ച ഉച്ചയോടെ പാര്‍ക്കിനുള്ളിൽ വന്നത്.
വെറ്ററിനറി ഡോക്ടര്‍ ഷിജു, നെയ്യാര്‍ഡാം വന്യജീവിസങ്കേതത്തിലെ വനപാലകരായ സുനില്‍, ദിവ്യ ജാസ്മിന്‍, ദിവ്യ നായര്‍, രേവതി എന്നിവരായിരുന്നു സംഘത്തിൽ.
നെയ്യാര്‍ഡാം വന്യജീവിസങ്കേത നിന്ന് നെയ്യാറിലൂടെ ബോട്ടില്‍ മരക്കുന്നത്ത് എത്തുകയായിരുന്നു. അവിടെ നിന്ന് പാര്‍ക്കില്‍കയറി കൂടിനടുത്തേക്ക് നടക്കുന്നതിനിടെയാണ് കടുവ പാറപുറത്ത് നില്‍ക്കുന്നത് കണ്ടത്. കൂട്ടിലടച്ച കടുവയെ പാര്‍ക്കില്‍ കണ്ടതോടെ വനപാലകര്‍ ഭയന്നുവിറച്ചു.
ഏറെ പണിപ്പെട്ട് വളരെ സാഹസികമായാണ് സംഘം പാര്‍ക്കില്‍നിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയത്. കടുവയുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശബ്ദമുണ്ടാക്കാതെ വേഗത്തിൽ നടന്ന് ബോട്ടില്‍ കയറുകയായിരുന്നു. വിവരം ഉന്നത വനപാലകരെ അറിയിക്കുകയും അവർ തുടർനടപടി സ്വീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.