ന്യൂഡൽഹി: ബി.ജെ.പിയിലേക്ക് പോകുന്നുെവന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞതിന് പിന്നാലെ ദേവികുളത്തെ മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പി ദേശീയ നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. ജാവദേക്കറിന്റെ ഡൽഹിയിലെ വസതിയിലെത്തിയാണ് ചർച്ച നടത്തിയത്.
സി.പി.എമ്മുമായുള്ള അകൽച്ച അവസാനിപ്പിച്ച് ഞായറാഴ്ച മൂന്നാറിൽ നടന്ന എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ എസ്. രാജേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് ദിവസത്തിന് ശേഷം ജാവദേക്കറിനെ കണ്ടത്.
സി.പി.എം മെമ്പർഷിപ്പ് പുതുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രൻ അറിയിച്ചിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലായിരുന്നു ഈ പ്രഖ്യാപനം. നേരത്തെ ബി.ജെ.പി നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് എസ്. രാജേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.