കോലഞ്ചേരി (എറണാകുളം): കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രനെതിരെ വീണ്ടും അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ്. മുൻ ഡി.സി.സി സെക്രട്ടറി ബി. ജയകുമാറാണ് ബാങ്ക് സ്റ്റേറ്റ്മെൻറ് അടക്കമുള്ള രേഖകളുമായി ആരോപണമുന്നയിച്ചത്. എം.എൽ.എയുടെയും പേഴ്സനൽ സ്റ്റാഫിെൻറയും ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞ ഇടവേളയിൽ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി ജയകുമാർ ആരോപിച്ചു.
എം.എൽ.എയുടെ പേരില്‍ കനറാ ബാങ്ക് കോലഞ്ചേരി ശാഖയിലുള്ള അക്കൗണ്ട് വഴി 2016 ഏപ്രില്‍ 21നും ജൂണ്‍ 15നും ഇടയിലുള്ള രണ്ട്് മാസക്കാലയളവില്‍ മാത്രം 23,10,000ല്‍പരം രൂപയുടെ ഇടപാടാണ് നടന്നത്. പേഴ്സനല്‍ സ്റ്റാഫിെൻറ അക്കൗണ്ട്് വഴി 2018 ആഗസ്റ്റ് ഒന്നുമുതല്‍ 2020 സെപ്റ്റംബര്‍ 30 വരെ വരവ് 15,94,000 രൂപയാണ്. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന പേഴ്സനല്‍ സ്റ്റാഫിന് പ്രതിമാസം 20,000 രൂപ മാത്രമാണ് ശമ്പളം.
പണം പേഴ്സനല്‍ സ്റ്റാഫിെൻറ കമീഷനാണോ അതോ എം.എല്‍.എക്കുവേണ്ടി വാങ്ങുന്നതാണോയെന്ന് സജീന്ദ്രന്തന്നെ പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്ന് ജയകുമാര്‍ ആവശ്യപ്പെട്ടു. 2011 മുതൽ 16 വരെ കാലയലളവിൽ എം.എൽ.എയുടെ ആസ്തി 3004.035 ശതമാനം വർധിച്ചെന്ന് വിവരാവകാശ രേഖകൾ നിരത്തി കഴിഞ്ഞദിവസം ജയകുമാർ ആരോപിച്ചിരുന്നു. ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രേഖകളിലെ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.പി. സജീന്ദ്രൻ എം.എൽ.എ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.