മട്ടാഞ്ചേരി: കഴിഞ്ഞ ദിവസം ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ നഗരസഭയുടെ അനാസ്ഥക്കെതിരെ മുൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റും സി.ഐ.ടി.യു കൊച്ചി ഏരിയ വൈസ് പ്രസിഡന്‍റുമായ സൈലു കബീർ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചർച്ചാവിഷയമാകുന്നു.വെള്ളക്കെട്ടിനെതിരെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ ലൈവ് പോസ്റ്റിെൻറ സ്ക്രീൻഷോട്ട് എടുത്ത് അവർക്ക് അഭിവാദ്യം അർപ്പിച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.
സി.പി.എം മേയർ, സി.പി.ഐ ഡെപ്യൂട്ടി മേയർ, കോൺഗ്രസ്, മുസ്ലിം ലീഗ്, ജനതാദൾ, ബി.ജെ.പി എന്നീ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ഒരുമിച്ചിരുന്ന് കൊച്ചി കോർപറേഷൻ ഭരിച്ച് മുടിക്കുമ്പോൾ നഗര വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 2500 കോടി രൂപയാണ് ഈ കൂട്ടുകക്ഷി ഭരണം പൊടിപൊടിച്ചത്. തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ചങ്കുറപ്പോടെ പ്രതികരിച്ച മട്ടാഞ്ചേരിയുടെ പെൺകരുത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നാണ് പോസ്റ്റിൽ പരാമർശിച്ചിട്ടുള്ളത്.
ഇതിൽ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയംഗവും നഗരസഭ എൽ.ഡി.എഫ് പാർലമെന്‍ററി സെക്രട്ടറിയുമായ ബെന്നി ഫർണാണ്ടസിനെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.പാർട്ടിയുടെ ഒരു ഏരിയ കമ്മിറ്റിയംഗത്തെ അഴിമതി വീരൻ എന്ന് പരാമർശിച്ചതാണ് കൊച്ചിയിൽ വിവാദമായിരിക്കുന്നത്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, സ്ക്രീൻഷോട്ട് ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.