തിരുവനന്തപുരം: മുൻ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന അന്തരിച്ച പി.കെ. വേലായുധെൻറ ഭാര്യ ഗിരിജ വേലായുധന് ഫ്ലാറ്റ് നൽകാൻ നഗരസഭ തീരുമാനം. മേയർ കെ. ശ്രീകുമാറിെൻറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴി ചേർന്ന നഗരസഭ കൗൺസിലിലാണ് തീരുമാനമെടുത്തത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജ വേലായുധൻ വകുപ്പ് മന്ത്രിയായ എ.കെ. ബാലന് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് മന്ത്രിയുടെ അഭ്യർഥനയെ തുടർന്നാണ് നഗരസഭയുടെ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ ഒഴിവുണ്ടായിരുന്ന ഫ്ലാറ്റ് ഗിരിജ വേലായുധന് അനുവദിക്കാൻ തീരുമാനിച്ചതെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.
ഇപ്പോൾ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിൽ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ് മുൻമന്ത്രിയുടെ ഭാര്യ. പല സ്ഥലങ്ങളിലായി വാടക വീടുകൾ മാറിമാറി താമസിച്ചുവരികയായിരുന്നു. അതിനൊരു അവസാനമുണ്ടാവുന്നതിൽ സന്തോഷമുണ്ടെന്ന് ഗിരിജ വേലായുധൻ പറഞ്ഞു. കെ. കരുണാകരെൻറ നേതൃത്വത്തിലുള്ള 1982-1987 കാലത്തെ മന്ത്രിസഭയിൽ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു പി.കെ. വേലായുധൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.