നേമം: മുൻ പഞ്ചായത്ത് പ്രസിഡൻറ്, ഇപ്പോൾ ലൈൻമാൻ. വിളപ്പിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പേയാട് മിണ്ണംകോട് ഗിരീഷ് ഭവനിൽ ഗിരീഷ്കുമാർ (48) ആണ് ഉപജീവനത്തിനായി ലൈൻമാനായി ജോലി നിർവഹിക്കുന്നത്. പ
ഞ്ചായത്തിലെ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഏഴുവർഷമായി കരാർ എടുത്തിരിക്കുന്നത് ഗിരീഷാണ്. എന്നാൽ, പോസ്റ്റുകളിൽനിന്ന് പോസ്റ്റുകളിലേക്ക് കയറുമ്പോഴും താൻ മുൻ പഞ്ചായത്ത് പ്രസിഡൻറാണെന്ന ചിന്തയൊന്നും ഇദ്ദേഹത്തിനില്ല.
മിണ്ണംകോട് വാർഡിൽ 2000 മുതൽ 2010 വരെ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. എൽ.ഡി.എഫിൽ ഗിരീഷ് തെരഞ്ഞെടുക്കപ്പെടുമ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ ഭരണം കോൺഗ്രസിനായിരുന്നു.
2009ൽ കോൺഗ്രസിനെതിരെ അവിശ്വാസം കൊണ്ടുവന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ഗിരീഷിനെ പ്രസിഡൻറാക്കുകയായിരുന്നു.
കാലാവധി കഴിഞ്ഞശേഷം ഗിരീഷ് പിന്നീട് മത്സരിച്ചില്ല. പലരും നിർബന്ധിെച്ചങ്കിലും അതെല്ലാം സ്നേഹപൂർവം നിരസിക്കുകയായിരുന്നു. പ്രസിഡൻറിെൻറ കുപ്പായം അഴിച്ചുെവച്ചതോടെ സ്വന്തം തൊഴിലായ ഇലക്ട്രിക് പണിയിലേക്ക് ഗിരീഷ് തിരിയുകയായിരുന്നു.
പേയാട് 33 കെ.വി സബ്സ്റ്റേഷൻ, ശാസ്താംപാറ ടൂറിസം പദ്ധതി, വിളപ്പിൽശാലയിലെ മാവേലി സ്റ്റോറിനുള്ള ഭരണാനുമതി, ഒരുകോടി രൂപയുടെ കുടിവെള്ള പദ്ധതി എന്നിവയൊക്കെ യാഥാർഥ്യമായത് ഗിരീഷ് വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറായ കാലയളവിലായിരുന്നു. മഞ്ജുവാണ് ഭാര്യ. ഗ്രീഷ്മ, ഗൗതം എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.