വയനാട് മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു

കൽപ്പറ്റ: മുന്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായിരുന്ന പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടുവെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. അണികള്‍ക്ക് പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന പി.വി ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാര്‍ട്ടിയില്‍ അനര്‍ഹമായി ഒരു സ്ഥാനവും നേടിയിട്ടില്ലെന്നും പി.വി ബാലചന്ദ്രന്‍ പറഞ്ഞു.

'കെ.എസ്‌.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ തുടങ്ങി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കഴിഞ്ഞ 52 വര്‍ഷത്തെ പ്രവര്‍ത്തനവും ആത്മബന്ധവും അവസാനിപ്പിക്കുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി അവസാനിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ പേരുമാത്രം ഉപയോഗിച്ച് വിജയിച്ച കാലമൊക്കെ കടന്നുപോയി. സംസ്ഥാന നേതൃത്വത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. വളരെ പരിതാപകരമാണ്. ഏത് വിഷയത്തിലായാലും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല'. പി.വി ബാലചന്ദ്രന്‍ പറഞ്ഞു.

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണപ്രത്യാരോപണങ്ങളാണ് പി.വി. ബാലചന്ദ്രന്‍റെ രാജിവരെയെത്തി നിൽക്കുന്നത്. തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സി.പി.എമ്മിൽ ചേരും എന്നാണ് സൂചന. 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതലാണ് പി.വി ബാലചന്ദ്രൻ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ വയനാട് ജില്ലക്ക് പുറത്തുള്ള ടി. സിദ്ദിഖിനെ സ്ഥാനാർഥിയാക്കിയത് അകൽച്ചക്ക് ആക്കം കൂട്ടി.

Tags:    
News Summary - Former Wayanad DCC president PV Balachandran has left the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.