പയ്യന്നൂർ: മാസ്ക് കുറഞ്ഞവിലയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടമുറപ്പിച്ച് നാലര ലക്ഷം കൈക്കലാക്കി മുങ്ങിയ ആൾ അറസ്റ്റിൽ. കവ്വായിയിലെ എ.പി. മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. മാസങ്ങൾക്കു മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. വ്യാപാരിയായ പിലാത്തറയിലെ സജീവെൻറ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നത്. പരാതിക്കാരെൻറ വീടിനടുത്ത് താമസമാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് തട്ടിപ്പിനുള്ള കളമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
സൗഹൃദത്തിെൻറ പശ്ചാത്തലത്തിലാണ് 50,000 മാസ്ക് നൽകാമെന്നേറ്റ് നാലര ലക്ഷം രൂപ പ്രതി കൈപ്പറ്റിയിരുന്നത്. പണം വാങ്ങിയ ശേഷം പ്രതി മാസ്ക് നൽകിയില്ലെന്നു മാത്രമല്ല താമസവും മാറ്റിയിരുന്നു.
ഇതിനെ തുടർന്നാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാൻ, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തിയതായുള്ള സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാസർകോട് മാങ്ങാടുനിന്ന് പൊലീസിെൻറ പിടിയിലായത്.
പരാതിക്ക് ആസ്പദമായ തട്ടിപ്പിനു ശേഷം മാസ്കിെൻറ ഓൺലൈൻ ബിസിനസിലൂടെ നിരവധിയാൾക്കാരെ വഞ്ചിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.