ആലുവ: ഇടിമിന്നലേറ്റ് ഒരു വീട്ടിലെ നാലു പശുക്കൾ ചത്തു. സൗത്ത് ചാലക്കൽ അസ്ഹർ കോളജിന് സമീപം കുഴിക്കാട്ടുമാലി ഷമീറിെൻറ തൊഴുത്തിൽ കെട്ടിയിട്ട കറവപ്പശുക്കളാണ് ഞായറാഴ്ച പുലർെച്ച ചത്തത്.
പശുക്കളെ കറക്കാൻ പുലർച്ചെ എഴുന്നേൽക്കുമ്പോൾ ശക്തമായ മഴയയും ഇടിമിന്നലുമുണ്ടായിരുന്നു. മിന്നൽ കടന്നുപോയ ഭാഗത്തുനിന്ന നാലു പശുക്കളും വീണ് കിടക്കുന്നതാണ് ഷമീറിന് കാണാൻ കഴിഞ്ഞത്. കീഴ്‌മാട് വെറ്റിനറി ഡോക്ടർ ബബിത മോസ്റ്റ്മോർട്ടം നടത്തി.
നാല് പശുക്കളും ചത്തതോടെ ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണ് ഷമീറിന്. 15ാം വയസ്സ് മുതൽ ക്ഷീര മേഖലയിൽ ജീവിതമാർഗം കണ്ടെത്തുന്നയാളാണ് ഇദ്ദേഹം. ചാലയ്ക്കൽ, വാഴക്കുളം ഭാഗങ്ങളിലായി നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഷമീർ പാൽ എത്തിക്കുന്നത്.
രോഗിയായ മാതാവിെൻറയും കുടുംബത്തിെൻറയും ചെലവുകൾ പാൽ വിറ്റാണ് ഷമീർ കണ്ടെത്തിയിരുന്നത്. സർക്കാറിെൻറ കാരുണ്യത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇൗ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.