ജനജീവിതം ദുസ്സഹമാക്കി തെരുവുനായുടെ ആക്രമണം തുടരുന്നു. ഏറ്റവുമൊടുവിൽ കാട്ടാക്കടയിൽ നാല് പേർക്ക് തെരുവുനായുടെ കടിയേറ്റു.
ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. കടിയേറ്റവരിൽ രണ്ടു കുട്ടികളും ഉൾപ്പെടും.
തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് കാരണം സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ തെരുവുനായുടെ കടിയേറ്റ പെൺകുട്ടി മരിച്ചിരുന്നു.
തെരുവുനായ് ഭീഷണി ഉള്ളതിനാൽ കുട്ടികളും വയോധികരും പുറത്തിറങ്ങാൻ തന്നെ ഭയക്കുന്ന സ്ഥിതിയാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ശേഷം കുത്തിവെപ്പെടുത്തിട്ടും മരിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നതും ഭീതിയേറ്റാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.