നിപ നിയന്ത്രണത്തിനായി കേരളത്തിന്​ കേന്ദ്രത്തിന്‍റെ നാലിന നിർദേശങ്ങൾ

കോഴിക്കോട്​: നിപ നിയന്ത്രണത്തിനായി കേരളത്തിന്​ നാലിന നിർദേശങ്ങളുമായി​ കേന്ദ്രസർക്കാർ.  നിപ സംശയിക്കുന്നവരുണ്ടെങ്കിൽ അവരെ എത്രയും വേഗം കണ്ടെത്തണം, 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കണം, ക്വാറന്‍റീനും ഐസോലേഷനും ഒരുക്കണം, സ്രവ പരിശോധന ഉടൻ പൂർത്തിയാക്കണം എന്നിവയാണ്​ കേന്ദ്രസംഘത്തിന്‍റെ നിർദേശങ്ങൾ.

കോഴിക്കോട്​ 12കാരൻ നിപ ബാധിച്ച്​ മരിച്ചുവെന്ന റിപ്പോർട്ട്​ പുറത്ത്​ വന്നതിന്​ പിന്നാലെ കേന്ദ്രസംഘം കേരളത്തിലേക്ക്​ തിരിച്ചിരുന്നു. ഞായാറാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലാണ്​ 12 വയസുകാരൻ ​മരിച്ചത്​. മസ്​തിഷ്​കജ്വരവും ഛർദ്ദിയും ബാധിച്ചാണ്​ കുട്ടി ആദ്യമായി ചികിത്സ തേടിയത്​. പിന്നീട്​ നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക്​ എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

സെപ്റ്റംബർ ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ചികിത്സിച്ച ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും അടക്കം 17 പേർ നിരീക്ഷണത്തിലാണ്.

Tags:    
News Summary - Four recommendations of the Center to Kerala for Nipah virus control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.