പൂച്ചാക്കൽ(ആലപ്പുഴ): ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ പള്ളിപ്പുറം സെൻറ് മേരീസ് ഫൊേറാന പള്ളിയിലെ കുടുംബ കല്ലറയിലാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് വീട്ടിൽ നടന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം മൂന്നിന് എറണാകുളം അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തേടത്ത്, ജലന്ധർ രൂപത വികാരി ജനറൽ മാത്യു കോക്കണ്ടത്തിൽ എന്നിവരുടെ കാർമികത്വത്തിൽ ശുശ്രൂഷ ചടങ്ങുകൾ നടത്തി.
തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ എ.എം. ആരിഫ് എം.എൽ.എ, ഫാ. വിൻസെൻറ് വട്ടോളി, മോനച്ചൻ കാട്ടുതറ, റിജോ കാഞ്ഞുക്കാരൻ, സി.ആർ. നീലകണ്ഠൻ, ഷൈജു ആൻറണി, പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. ഹരിക്കുട്ടൻ, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.