കൊച്ചി: ഒന്നര വർഷത്തിനുശേഷം ഭീകരർ വിട്ടയച്ച ഫാ. ടോം ഉഴുന്നാലിലിെൻറ മോചനം ഒളിമ്പിക്സിൽ കിരീടം നേടിയതുപോലെ ആഘോഷിക്കേണ്ട ഒന്നല്ലെന്ന് സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട്. ഫാ. ടോമിെൻറ മോചനത്തെ ബന്ധപ്പെട്ടവർ യാഥാർഥ്യബോധത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ടോമിെൻറ മോചനം സന്തോഷകരമാണ്. എന്നാൽ, ഇത്രമാത്രം ആഘോഷിക്കേണ്ടതാണെന്ന് കരുതുന്നില്ല. ഫാ. ടോമിെൻറ മോചനത്തിന് ആത്മീയമായ മാനമുണ്ട്. അതാണ് തിരിച്ചറിയപ്പെടേണ്ടത്. സന്തോഷവും നന്ദിപ്രകടനവുമെല്ലാം ആകാം. പക്വതയും മിതത്വവും ഉണ്ടാകണം. അഫ്ഗാനിസ്താനിൽനിന്ന് തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചപ്പോൾ അവിടെ ഇത്തരം ആഘോഷങ്ങളൊന്നും ഉണ്ടായില്ല.
വിദേശരാജ്യങ്ങളിലെ പ്രയാസമേറിയ ആത്മീയദൗത്യങ്ങളിൽ സ്വാഭാവികമായി നേരിടേണ്ടിവരുന്ന പരീക്ഷണമായാണ് ഇതിനെ കാണേണ്ടത്. അവിടെ ജയപരാജയങ്ങളുണ്ടാകാം. അത് ലോകത്തിെൻറ വിജയമായി ആഘോഷിക്കേണ്ടതില്ല. ഫാ. ടോമിെൻറ സ്വീകരണ പരിപാടികൾ സിനിമതാരങ്ങൾക്ക് ആരാധകർ നൽകുന്ന വരവേൽപിെൻറ തലത്തിലേക്ക് മാറുന്നതായി വൈദികർക്കിടയിലും സഭക്കുള്ളിലും തോന്നിത്തുടങ്ങിയിട്ടുണ്ട്.
എന്തും ആഘോഷിക്കണമെന്ന ജ്വരത്തിലാണ് മലയാളി. നന്ദിപ്രകടനവും സന്തോഷവുമെല്ലാം ഇക്കാണുന്നതിൽനിന്ന് വ്യത്യസ്ത സ്വഭാവത്തിലാകണമെന്നും ഫാ. പോൾ തേലക്കാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.