കോട്ടയം: മാർപാപ്പയെ കണ്ടത് വിവരിച്ചും നാട്ടിലെ ബന്ധുക്കളുടെ പേരെടുത്ത് വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ഫാ.ടോം ഉഴുന്നാലിൽ. ബുധനാഴ്ച ഫോണിലൂടെയാണ് ജന്മനാടായ രാമപുരത്തെ ബന്ധുക്കളുടെ വിവരങ്ങളും വിശേഷങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞത്. മാർപാപ്പയെ സന്ദർശിച്ചശേഷമായിരുന്നു നാട്ടിലേക്ക് അദ്ദേഹത്തിെൻറ വിളിയെത്തിയത്. ആരോഗ്യനിലയിൽ കുഴപ്പമൊന്നുമില്ല, ശരീരം മെലിഞ്ഞുപോയെന്ന് മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മാർപാപ്പയെ സന്ദർശിച്ചകാര്യം എടുത്തുപറഞ്ഞ അദ്ദേഹം പിതാവിെൻറ അനുഗ്രഹം വാങ്ങിയെന്നും വ്യക്തമാക്കി. ആകാംക്ഷയോടുള്ള കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച വൈകുേന്നരമാണ് ബന്ധുവായ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ നവിത എലിസബത്ത് ജോസിനെ റോമിൽനിന്ന് അദ്ദേഹം വിളിച്ചത്. എപ്പോൾ നാട്ടിലേക്ക് വരുമെന്ന ചോദ്യത്തിനു തീരുമാനമായിെല്ലന്നായിരുന്നു മറുപടിയെന്ന് നവിത പറഞ്ഞു.
റോമിൽ ഫാ. ടോമിനൊപ്പമുള്ള ഫാ. എബ്രഹാം കവലക്കാട്ടിെൻറ ഫോണിൽനിന്നായിരുന്നു വിളി. ടോം അച്ചൻ തടവിലായതിനെതുടർന്ന് വിവരങ്ങൾക്കായി ഫാ. എബ്രഹാമിനെ വിളിച്ചിരുന്നു. ഇങ്ങനെ നമ്പർ ഉള്ളതിനാലാകും തന്നെ വിളിച്ചതെന്ന് നവിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.