ഫാ. ഉഴുന്നേലിന്‍െറ വിഡിയോ: കേന്ദ്രസര്‍ക്കാറിന്‍െറ നിസ്സംഗതക്കെതിരായ കുറ്റപത്രം -കോടിയേരി

തിരുവനന്തപുരം: ക്രിസ്മസ് വേളയില്‍ പുറത്തുവന്നിരിക്കുന്ന ഫാ. ടോം ഉഴുന്നേലിന്‍െറ ജീവന്‍ യാചിക്കുന്ന പുതിയ വിഡിയോ സന്ദേശം കേന്ദ്ര സര്‍ക്കാറിന്‍െറ നിസ്സംഗതക്കെതിരായ കുറ്റപത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇനിയെങ്കിലും മന്ദതയും അവഗണനയും വിട്ട് ഫാദറിന്‍െറ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

പുറത്തുവന്നിരിക്കുന്ന വിഡിയോ സത്യമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണപരാജയം മറനീക്കുകയാണ്. 10 മാസം മുമ്പ് യമനില്‍നിന്നാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ഫാ. ടോം ഉഴുന്നേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - fr. tom uzhunnalil kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.