തിരുവനന്തപുരം: യമനിലെ ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിനായി പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഫാദറിെൻറ മോചനത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിനുമേൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് കെ.എം. മാണി കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഫാദർ ഉഴുന്നാലിലിെൻറ മോചനം സർക്കാർ ഗൗരവമായി കാണുന്നു. ഇതിനോടകം തന്നെ കേന്ദ്രസർക്കാറിന് നിരവധി കത്തുകൾ നൽകി.
അന്താരാഷ്ട്ര വിഷയമായതിനാൽ സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാനാവില്ല. അേദ്ദഹം തടവിലാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, സ്ഥലം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിെൻറ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ഫാദറിനെ തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയതെന്നും പണംകൊടുത്താൽ മാത്രമേ മോചനം സാധ്യമാകൂവെന്നും പി.സി. ജോർജ് പറഞ്ഞു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കുപകരം പണമുണ്ടാക്കാനുള്ള വഴിതേടണമെന്നും ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.