കോട്ടയം: ബി.ജെ.പിയിലേക്ക് പോകാനാണ് കെ.എം. മാണി ശ്രമിക്കുന്നതെന്നും ഇതു തിരിച്ചറിഞ്ഞ് പി.ജെ. ജോസഫ് പുറത്തുവരണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. മാണി ഗ്രൂപ് വഞ്ചനയുടെ പര്യായമായി മാറി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ് കൈക്കൊണ്ട തീരുമാനം അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിര്‍വാഹക സമിതി യോഗത്തിനുശേഷം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്. കേരള കോണ്‍ഗ്രസ് എം പിളര്പ്പിെൻറ വക്കിലാണ്. ഏകാധിപത്യവും കുടുംബാധിപത്യവുമാണ് പാർട്ടിയുടെ മുഖമുദ്ര. പി.ജെ. ജോസഫ് എതിര്‍പ്പ് വ്യക്തമാക്കി പുറത്തുവരണം. വീര്‍പ്പുമുട്ടി പാര്‍ട്ടിയില്‍ അദ്ദേഹം തുടരരുത്. കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്തി കാണിച്ച ധൈര്യമെങ്കിലും നേതാക്കള്‍ കാണിക്കണം. ആത്മാഭിമാനമുള്ളവർ മാണി ഗ്രൂപ് വിട്ട് പുറത്തുവരണം.
കേരള കോൺഗ്രസുകൾ ഒന്നാകണമെന്നാണ് തങ്ങളുടെ അഭിപ്രായം. മാണിയുടെ നിലപാടുകളാണ് കേരള കോൺഗ്രസിനെ തകർത്തത്. മാണിയുടെ യു.ഡി.എഫ് പ്രവേശനം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു പോലെയാകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.