ജലന്ധര്‍: സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുകയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ. ബിഷപ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളയ്ക്കൽ, ജലന്ധർ രൂപത നൽകിയ യാത്രയയപ്പിനിടെ സംസാരിക്കുകയായിരുന്നു. ഭാവികാര്യങ്ങളിൽ കൃത്യമായ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുണ്ടായത് കള്ളക്കേസാണ്. വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി വന്നപ്പോൾ ലോകകപ്പ് ജയിച്ച സന്തോഷമായിരുന്നു. തെറ്റൊന്നും ചെയ്യാത്തതിനാൽ ഭയമില്ല. രാഷ്ട്രീയമായി സമുദായം ശക്തിപ്പെടണം. കോൺഗ്രസിനെയോ, ബി.ജെ.പിയെയോ അകാലിദളിനെയോ പിന്തുണക്കണം. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മന്ത്രിയുണ്ടായേക്കാം. അധികകാലം ഇതിനായി കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജലന്ധറിലെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിലായിരുന്നു യാത്രയയപ്പ് ചടങ്ങ്.
കത്തീഡ്രലിന് പുറത്ത് പൊലീസിനെ വിന്യസിച്ചിരുന്നു. ഫ്രാങ്കോയെ ഒരുവിഭാഗം മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റമുക്തനായെങ്കിലും വത്തിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.