തിരുവനന്തപുരം: മുൻഗണന വിഭാഗത്തിലെ 1.29 കോടി പേർക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ വ്യാപാരികൾക്ക് വേതന പാക്കേജ് നടപ്പാകുന്നതിെൻറ ഭാഗമായാണ് 29,06,709 മുൻഗണന കാർഡുകളിൽപ്പെട്ടവരെ ഒറ്റയടിക്ക് പുറത്താക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
റേഷൻകടകളിൽ ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് ഓഫ് സെയിൽ) യന്ത്രം സ്ഥാപിക്കുന്നതോടെ ‘കൈകാര്യ ചെലവാ’യി അരിക്കും ഗോതമ്പിനും കിലോക്ക് ഒരു രൂപ അധികം ഈടാക്കും. മുൻഗണന വിഭാഗത്തിലെ (പിങ്ക് റേഷൻ കാർഡ്) ഓരോ അംഗത്തിനും സൗജന്യമായി ലഭിക്കുന്ന നാല് കിലോ അരിക്കും ഒരു കിലോ ഗോതമ്പിനും ഇനി അഞ്ചു രൂപ നല്‍കണം. കാർഡിൽ നാല് അംഗങ്ങൾ ഉണ്ടെങ്കിൽ 20 രൂപ നൽകണം. സൗജന്യ റേഷന്‍ അർഹതയുള്ളത് 5,95,800 അന്ത്യോദയ അന്നയോജന വിഭാഗം (മഞ്ഞ കാര്‍ഡുടമകള്‍) മാത്രമായിരിക്കും. ഇവർക്ക് കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നീല കാർഡിലെ ഒാരോ അംഗത്തിനും രണ്ട് കിലോ അരി കിലോഗ്രാമിന് രണ്ട് രൂപക്കാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് കിലോക്ക് മൂന്നാകും.
ഇ- പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ വെള്ള റേഷൻ കാർഡുടമകൾ അരിക്ക് 9.90 രൂപയും ഗോതമ്പിന് 7.90 രൂപയും നൽകണം. 15 രൂപക്ക് ലഭിക്കുന്ന ആട്ടക്ക്16 രൂപ ആകും. ഒരു രൂപയുടെ അധിക വർധന വഴി 117.4 കോടിയാണ് ലക്ഷ്യംവെക്കുന്നത്. ചില്ലറ വ്യാപാരികള്‍ക്ക് പ്രതിമാസം കുറഞ്ഞത് 16,000 രൂപ കമീഷന് ലഭിക്കുന്ന വിധത്തിൽ 349.5 കോടിയുടെ വേതന പാക്കേജിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.