തൃശൂർ: കോവിഡിൽ സൗജന്യ റേഷൻ വിതരണം സർവകാല റെക്കോഡിലേക്ക്. ഒമ്പത് ദിവസംെകാണ്ട ് 92.74 ശതമാനം കാർഡ് ഉടമകളും റേഷൻ വാങ്ങി. 87,28,831 കാർഡുകളിൽ 80,95,314ലും വിതരണം പൂർത്തിയായി. 6,33,517 കാർഡുകൾക്ക് മാത്രമാണ് ഇനി നൽകാനുള്ളത്. വ്യാഴാഴ്ച മാത്രം 2,81,854 പേർ വാങ്ങി. 12 ജില്ലകളി ൽ വിതരണം 90 ശതമാനത്തിന് മുകളിലാണ്. ഇടുക്കി (88.80), പാലക്കാട് (89.96) ഒഴികെയാണിത്. 96.19 ശതമാനം പേർ വാങ്ങിയ കണ്ണൂരാണ് മുന്നിൽ. 94.04 ശതമാനവുമായി വയനാടും 93.99 ശതമാനവുമായി കോഴിക്കോടും തൊട്ടു പിന്നിലുണ്ട്.
ഇ പോസ് സംവിധാനം നടപ്പാക്കിയ ശേഷം ആദ്യപ്രളയത്തിൽ 2018 ആഗസ്റ്റിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർ റേഷൻ വാങ്ങിയത്. 94.35 ശതമാനം. എന്നാൽ, സെപ്റ്റംബർ എട്ടുവരെ ആഗസ്റ്റിലെ റേഷൻ വാങ്ങാൻ സൗകര്യം ഒരുക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒമ്പത് ദിവസത്തിനിടെയാണ് 92.74 ശതമാനം കാർഡ് ഉടമകളും റേഷൻ വാങ്ങിയത്. ഈ മാസം പകുതിയോടെ 2018 റെക്കോഡ് ഭേദിക്കുമെന്നാണ് കരുതുന്നത്. സമൂഹത്തിലെ മുഴുവൻ തട്ടിലുള്ളവരും റേഷൻ വാങ്ങുന്ന സാഹചര്യവും ഇപ്പോഴുണ്ട്.
അതേസമയം, കാർഡ് ഇല്ലാത്തവർക്ക് അരി നൽകുന്നതിൽ ചിലയിടങ്ങളിൽ ഇപ്പോഴും അവ്യക്തതയുണ്ട്. കാർഡില്ലാത്ത വീട്ടിലെ മുഴുവൻ അംഗങ്ങളുെടയും ആധാർ കാർഡ് പരിശോധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാർഡിൽ അംഗമല്ലെന്ന് ഉറപ്പാക്കിയശേഷമാണ് റേഷൻ നൽകേണ്ടത്. ഇതിനായി സത്യവാങ്മൂലം സമർപ്പിക്കണം. കാർഡ് പുതുക്കാത്തവർക്കും അരി ലഭിക്കും. ഈ മാസം 20 വരെ സൗജന്യ റേഷൻ വാങ്ങാം. തുടർന്ന് കേന്ദ്രവിഹിതം അന്ത്യോദയ, മുൻഗണന കാർഡുകാർക്ക് അഞ്ചു കിലോ വീതം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.