തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യ ോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പ ിണറായി വിജയൻ അറിയിച്ചു.
റേഷൻ കടയിലെ തിരക്ക് ഒഴിവാക്കാൻ കാർഡ് നമ്പർ അനുസരിച്ച് വിതരണം ക്രമീകരിക്കും. നാളെ വിതരണം ചെയ്യുന്നത് പൂജ്യം-ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കായിരിക്കും. രണ്ടാം തീയതി രണ്ട് - മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പറുള്ളവർക്കായിരിക്കും. ഏപ്രിൽ മൂന്നിന് നാല് -അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കും ഏപ്രിൽ നാലിന് ആറ്- ഏഴ് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ അഞ്ചിന് എട്ട് -ഒമ്പത് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കും റേഷൻ വാങ്ങാം. അഞ്ചുദിവസങ്ങളിലായി എല്ലാവർക്കും റേഷൻ വാങ്ങാൻ കഴിയും. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് റേഷൻ ലഭ്യമാക്കാൻ സൗകര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. ശാരീരിക അകലം കൃത്യമായി പാലിക്കാനാകണം. അതിനായി ടോക്കൺ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കണം. റേഷൻ വീടുകളിൽ എത്തിക്കുന്നതിനായി സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാൻ പറ്റില്ല, അതിനായി ജനപ്രതിനിധികളുടെയോ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധപ്രവർത്തകരുടെയോ സഹായം മാത്രം സ്വീകരിക്കണം.
നേരിട്ടെത്തി റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടുകളിൽ സാധനങ്ങൾ എത്തിച്ചുനൽകണം. ഈ മാസം റേഷൻ വിതരണം കൂടുതൽ അളവിലാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളും നിലവിലുണ്ട്. റേഷൻ വാങ്ങാൻ വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം റേഷൻ വിതരണം ക്രമീകരിക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ വേണം. സന്നദ്ധപ്രവർത്തകർ ഏറ്റവും മുന്തിയ പരിഗണന നൽകേണ്ടത് അന്ത്യോദയ വിഭാഗക്കാർക്കും മുൻഗണന വിഭാഗക്കാർക്കും റേഷൻ എത്തിക്കാൻ ആകണം.
ഒറ്റക്ക് താമസിക്കുന്നവർ, ശാരീരിക അവശതകളുള്ളവർ, അസുഖം ബാധിച്ചവർ എന്നിവർക്ക് ആദ്യം റേഷൻ എത്തിക്കാൻ തയാറാകണം. ഇത് തികഞ്ഞ സത്യ സന്ധതയോടെയും സുതാര്യതയോടെയും കൈകാര്യം െചയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.