കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ സൗജന്യ റേഷൻ അരി വിതരണം സർവകാല റെക്കോഡ് ഭ േദിച്ചിരിക്കെ റേഷൻ കടകളിലെ ക്രമാതീത വിൽപന പരിശോധിക്കാൻ നിർദേശം. കഴിഞ്ഞ ദിവസം ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമെൻറ അധ്യക്ഷതയിൽ ചേർന്ന വിഡിയോ കോൺഫറ ൻസിലെ തീരുമാനപ്രകാരമാണ് നടപടി. ബയോ മെട്രിക് സംവിധാനമില്ലാതെ, കാർഡ് നമ്പർ മാ ത്രം രേഖപ്പെടുത്തിയുള്ള അരിവിതരണത്തിൽ ക്രമക്കേടുണ്ടാകുമെന്ന സംശയത്തിലാണ് പരിശോധനക്കൊരുങ്ങുന്നത്.
90 ശതമാനത്തിലധികം വിൽപനയുള്ള കടകളിൽ റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി ജില്ല സപ്ലൈ ഓഫിസർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ മൂന്നു മാസത്തെ റേഷൻ കടകളിലെ വിൽപന പരിശോധിക്കുകയും ക്രമാതീതമായി വിൽപന നടത്തിയത് ശ്രദ്ധിക്കാനും നിർദേശമുണ്ട്. സ്ഥിരമായി റേഷൻ വാങ്ങാത്തവരുടെ കണക്ക് പരിശോധിച്ചശേഷം ഇത്തവണ അവർ യഥാർഥത്തിൽ വാങ്ങിയതാണോയെന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് നിർദേശിക്കുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമുള്ള അരി വിതരണം ഈ മാസം 18ന് തുടങ്ങാനും നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഈ മാസത്തെ സൗജന്യ റേഷൻ വാങ്ങിയ കാർഡുടമകളുടെ എണ്ണം 84 ലക്ഷം പിന്നിട്ടു. 12 പ്രവൃത്തി ദിവസം െകാണ്ടാണ് ഇത്രയും പേർ അരി വാങ്ങിയത്. എല്ലാ ജില്ലകളിലും 94 ശതമാനത്തിലേറെ കാർഡുടമകൾ അരി വാങ്ങി. വയനാട്ടിൽ ഇത് 100 ശതമാനമാണ്. 90 ശതമാനത്തിേലറെ വിൽപന നടന്ന റേഷൻ കടകളിൽ പരിശോധന നടത്തുകയാണെങ്കിൽ മുഴുവൻ കടകളും പരിശോധിക്കേണ്ടി വരും. പത്തോ ഇരുപതോ റേഷൻ കാർഡുകൾ ഒാരോ കടയിലും പരിശോധിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കാർഡ് ഉടമകളെ ഫോൺ വഴി ബന്ധപ്പെടുകയും അരി വാങ്ങിയോ ഇല്ലയോ എന്ന് ഉറപ്പിക്കുകയുമാണ് ചെയ്യുക. ആധാർ കാർഡ് ഉപയോഗിച്ച് അരി വാങ്ങിയവർ കാർഡിെൻറ പകർപ്പും മറ്റെവിടെയും കാർഡില്ലെന്ന സത്യവാങ്മൂലവും റേഷൻ കടകളിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും ശരിയാണോയെന്ന് പരിശോധിക്കും.
സിനിമ നടന്മാരടക്കം റേഷനരി വാങ്ങിയ ഈ മാസം നാട്ടിലെ എല്ലാവരും അരി വാങ്ങിയിട്ടുണ്ടെന്നാണ് റേഷൻ കടയുടമകളുടെ പക്ഷം. കാർഡില്ലാത്തവർക്കടക്കം സൗജന്യ റേഷൻ നൽകാൻ ഉത്തരവിട്ടശേഷം പരിശോധന നടത്താൻ നിർദേശിക്കുന്നതെന്തിനെന്നും റേഷൻ വ്യാപാരികൾ ചോദിക്കുന്നു. ഇത്തവണ മൂന്നുമുതൽ അഞ്ചുവെര ക്വിൻറൽ അരി കുറച്ചാണ് ഗോഡൗണുകളിൽനിന്ന് കിട്ടിയത്. പരിശോധനയെ സ്വാഗതം ചെയ്യുന്നതിനൊപ്പം കൃത്യമായ അളവിൽ അരി വ്യാപാരികൾക്ക് കിട്ടിയോ എന്നുകൂടി പരിശോധിക്കേണ്ടിയിരുന്നുവെന്ന് ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.