പാലിയേക്കരയിലെ സൗജന്യ ടോള്‍ പാസ്: ഓണ്‍ലൈനിലൂടെ രേഖകള്‍ നല്‍കല്‍ പ്രായോഗികമല്ലെന്ന് മന്ത്രി

ആമ്പല്ലൂര്‍ (തൃശൂർ): പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയര്‍ക്കുള്ള സൗജന്യ യാത്രാ പാസ് പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇളവ് ആവശ്യമായ എല്ലാ രേഖകളും കൊടുങ്ങലൂര്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും എൻ.എച്ച്.എ.ഐക്കും പരിശോധനക്കായി ടോള്‍പ്ലാസ നടത്തിപ്പുകാർ കൈമാറേണ്ടതുണ്ട്.

ഇക്കാരണത്താല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തദ്ദേശീയരുടെ യാത്രാ പാസ് പുതുക്കുന്നതിന് ഓരോ മൂന്ന് മാസവും വാഹനങ്ങളുടെ രേഖയും റെസിഡന്‍റ്​ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും നല്‍കണമെന്ന നിബന്ധന കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എന്നാക്കണമെന്നും ഇത് ഓണ്‍ലൈന്‍ വഴി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു എം.എല്‍.എയുടെ സബ്മിഷന്‍.

Tags:    
News Summary - Free toll pass in Paliyekkara: Minister says it is not practical to submit documents online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.