അഞ്ചരക്കണ്ടി: ഫ്രിഡ്ജ് റിപ്പയർ ചെയ്യാമെന്നേറ്റ് അഡ്വാൻസ് വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ 5000 രൂപയും കോടതി ചെലവായ 2000 രൂപയും നഷ്ടപരിഹാരം നൽകാൻ വിധി. വേങ്ങാട് ഊർപ്പള്ളി സ്വദേശിയും തലശ്ശേരി കോടതി റിട്ട. ജീവനക്കാരനുമായ വിജയരാഘവൻ 2009ൽ കണ്ണൂരിലെ സ്വകാര്യ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽനിന്നും ഫ്രിഡ്ജ് വാങ്ങുകയും 2016ൽ പ്രവർത്തനം നിലക്കുകയും ചെയ്തു.
തുടർന്ന് കമ്പനിയെ വിവരം അറിയിച്ചതുപ്രകാരം ജോലിക്കാർ എത്തുകയും കംപ്രസർ കത്തിപ്പോയിട്ടുണ്ടെന്നും വാറൻറി ഇല്ലാത്തതിനാൽ 3000 രൂപ വേണമെന്ന് പറയുകയും 500 രൂപ അഡ്വാൻസായി വാങ്ങുകയും ചെയ്തു. തുടർന്ന് ഒരാഴ്ചയോളം നിരന്തരം വിളിച്ചിട്ടും ആരും എത്തിയില്ല. ഇതോടെ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് സർവിസ് ചാർജ് വാങ്ങി വഞ്ചിച്ചുവെന്ന പരാതി ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക കൈപ്പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.