പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; 12 ദി​വ​സ​ത്തി​നി​ടെ പെട്രോളിന് വർധിച്ചത് 7.85 രൂ​പ​

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. വ്യാ​ഴാ​ഴ്ച പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് വി​ല 112.02 രൂ​പ​യും ഡീ​സ​ലി​ന് 99 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് വി​ല 114.15 രൂ​പ​യും ഡീ​സ​ലി​ന് 100.89 രൂ​പ​യു​മാ​യി. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 112.32 രൂ​പ​യും ഡീ​സ​ലി​ന് 99.31 രൂ​പ​യു​മാ​യി.

12 ദി​വ​സ​ത്തി​നി​ടെ ഡീ​സ​ൽ ലി​റ്റ​റി​ന്​ 7.58 രൂ​പ​യും പെ​ട്രോ​ളി​ന്​ 7.85 രൂ​പ​യു​മാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​ത്.

Tags:    
News Summary - fuel price hiked again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.