നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം സമാഹരിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നൽകിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളെ മറികടന്ന് സെക്രട്ടറിക്ക് ഫണ്ട് അനുവദിക്കാമെന്ന ഉത്തരവാണ് സർക്കാർ ഇറക്കിയിരുന്നത്. ഇതാണ് ഹൈകോടതി റദ്ദാക്കിയിരിക്കുന്നത്. പറവൂർ നഗരസഭ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.

മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. കൗൺസിലിന്‍റെ അനുമതിയില്ലാതെ പണം ചിലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിനായി പണം കണ്ടെത്താനായിരുന്നു സർക്കാർ നേരത്തെ വിചിത്രമായ ഉത്തരവിറക്കിയത്. ഇത് ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിന് വലിയ തിരിച്ചടിയായി. നേരത്തെ, പറവൂർ നഗരസഭ ഭരണസമിതിയുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാനുള്ള സെക്രട്ടറിയുടെ നീക്കം വിവാദമായിരുന്നു. 

Tags:    
News Summary - Funds from Local Bodies for Nava Kerala sadas; High Court stayed the government order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.