കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചർച്ച: ജി.സുധാകരൻ

തിരുവനന്തപുരം: കീഴാറ്റൂർ സമരത്തിൽ ഇനി ചർച്ചയില്ലെന്ന സൂചന നൽകി പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചർച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്​. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്യേണ്ട വിഷയമല്ല കീഴാറ്റൂരിലേതെന്നും ജി. സുധാകരൻ കൊച്ചിയിൽ പറഞ്ഞു.  

കീഴാറ്റൂർ സമരത്തെ പരിഹസിച്ച്​ കൊണ്ട്​ ജി. സുധാകരൻ മുമ്പും രംഗത്തുവന്നിരുന്നു. സമരം നടത്തുന്നത്​ വയൽക്കിളികളല്ല വയൽ കഴുകൻമാരാണ്​. പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും ബൈപ്പാസിന്​ സ്​ഥലം വിട്ടുകൊടുക്കാൻ സമ്മതപ​ത്രം ഒപ്പിട്ടിട്ടുണ്ടെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞിരുന്നു. നാലു പേർക്ക്​ വേണ്ടി നടത്തുന്ന സമരത്തി​െനാപ്പമാണ്​ പ്രതിപക്ഷം നിൽക്കുന്നത്​. വയലി​​​​​​​െൻറ പരിസരത്തു പോലും പോകാത്തവരാണ്​ സമരം ചെയ്യുന്നതെന്നും സുധാകരൻ പരിഹസിച്ചിരുന്നു. 
 

Tags:    
News Summary - g sudhakaran about keezhattoor- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.