ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിൽ 2200 കുഴി കണ്ടെത്തിയതിനെത്തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയറെ ഉടനടി സസ്പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സജി ചെറിയാൻ എം.എൽ.എയുടെ പ്രാദേശിക വികസന ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിന് വെള്ളിയാഴ്ച ഉച്ചക്ക് ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി റോഡിലൂടെ പോയപ്പോഴാണ് കുഴികൾ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. ഇതിെൻറ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടിവ് എൻജിനീയർ അനിതകുമാരിയെ സസ്പെൻഡ് ചെയ്തതെന്ന് ജി. സുധാകരൻ അറിയിച്ചു.
അറ്റകുറ്റപ്പണി നടത്താതെ വീഴ്ച വരുത്തിയതിനാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് ഈ റോഡ് ഓവർലേ ചെയ്തത്. 2016, ’17 വർഷങ്ങളിൽ പൊതുമരാമത്ത് മന്ത്രി നേരിട്ട് നിർദേശം നൽകി അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, ഈ മാസം പലതവണ നിർദേശിച്ചിട്ടും അറ്റകുറ്റപ്പണി നടത്താൻ ഉദ്യോഗസ്ഥർ തയാറാകാത്തതിനാലാണ് നടപടി.
മന്ത്രിയുടെ ഓഫിസിൽനിന്ന് പലതവണ വിളിച്ചെങ്കിലും ഫോൺ എടുക്കാനോ തിരിച്ചുവിളിക്കാനോ എക്സിക്യൂട്ടിവ് എൻജിനീയർ തയാറായിട്ടില്ല. അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാനും മന്ത്രി നിർദേശിച്ചു. ഇേതക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വിജിലൻസിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.