തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അഹങ്കാരമാണെന്ന് പൊതുമരാമ്മത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു. ആകാശത്ത് കൂടി റെയിൽവേ പണിയണോ എന്ന ചോദ്യം കേരളത്തോട് വേണ്ട. സ്ഥലം ഏറ്റെടുത്ത് കൊടുക്കാൻ തയാറാണ്. ഇതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
കേന്ദ്രം പറയുന്നത് പോലെ കേരളത്തിൽ സ്ഥലമേറ്റെടുക്കാൻ ആവില്ല. കേരളം വെള്ളരിക്കാപട്ടണമല്ലെന്നും സുധാകരൻ പ്രതികരിച്ചു. വി.എസ് അച്യുതാനന്ദൻ പിയുഷ് ഗോയലിനെ കണ്ടത് വിവാദമാക്കേണ്ട. മുഖ്യമന്ത്രിക്ക് പകരമല്ല വി.എസ്, വി.എസിന് പകരമല്ല മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.