' തൻെറ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ട്​, മന്ത്രി അറിയണമെന്നില്ല'; റെയ്ഡ് വിവാദത്തില്‍ ധനമന്ത്രിയെ തള്ളി ജി.സുധാകരന്‍

തിരുവന്തപുരം: കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ജി. സുധാകരൻ.

വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തൻെറ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും ​അത്​ മന്ത്രി അറിയേണ്ടതില്ലെന്നുമാണ്​ സുധാകരൻ പ്രതികരിച്ചത്​. 'തൻെറ വകുപ്പിൽ റെയ്ഡ് നടന്നതിനെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിർബന്ധമില്ല. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും മന്ത്രി സുധാകരൻ പറഞ്ഞു'.

നേരത്തെ, റെയ്ഡിനു പിന്നിൽ‌ ആരുടെ വട്ടാണെന്നു മന്ത്രി ഐസക് ചോദിച്ചിരുന്നത്​ വിവാദമായിരുന്നു.

'സാധാരണ അന്വേഷണമാണ് കെ.എസ്.എഫ്.ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.

'ആറ് മാസം മുമ്പ് 12 പി.ഡബ്ല്യു.ഡി ഓഫീസിലാണ് വിജിലന്‍സ് കയറിയത്. ഞാന്‍ പത്രത്തിലൂടെയാണ് അറിയുന്നത്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നത് തനിക്ക് സന്തോഷമേയുള്ളൂ'- സുധാകരന്‍ പറഞ്ഞു.

പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിർദേശം നൽകിയത്​ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറാണെന്നും പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു പങ്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിരുന്നു.

Tags:    
News Summary - G. Sudhakaran rejects Finance Minister in raid controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.