കോഴിക്കോട്: ഗെയിൽ വിരുദ്ധ സമരം ഇന്ന് പുനരാരംഭിക്കും. നേരത്തേ പൊലീസുമായി സംഘർഷം ഉണ്ടായ എരഞ്ഞിമാവിൽ തന്നെയാണ് സമരം വീണ്ടും തുടങ്ങുന്നത്. പൊലീസ് പൊളിച്ചു മാറ്റിയ എരഞ്ഞിമാവിലെ സമര പന്തൽ വീണ്ടും നിർമിക്കും. കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ, എം.ഐ ഷാനവാസ് എം.പി എന്നിവർ ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന സമര സംഗമത്തിൽ പങ്കെടുക്കും.
വരും ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ പ്രദേശികമായ കൺവൻഷനുകളും സമര സമിതി വിളിച്ചു ചേർക്കും. സർക്കാർ നിലവിൽ പ്രഖ്യാപിച്ച പാക്കേജ് പരിമിതമായതിനാൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് ഗെയിൽ വിക്ടിം ഫോറത്തിന്‍റെ തീരുമാനം.
പൊലീസുമായി ഏറ്റുമുട്ടിലിനില്ലെന്നും സമാധാനപരമായ സഹനസമരമാണ് നടത്തുക എന്നും ഗെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.