തിരുനെൽവേലി: നെല്ലൈയപ്പർ ക്ഷേത്രത്തിലെ പിടിയാന ഗാന്ധിമതിക്ക് പാദരക്ഷകൾ സംഭാവന നൽകി ഭക്തജനങ്ങളുടെ കൂട്ടായ്മ. 52 വയസ്സായ ആനക്ക് ശരീരഭാരം കൂടുതൽ കാരണം ദിവസേന വ്യായാമവും പച്ചിലമരുന്നുകൾ ഉൾപ്പെട്ട ഭക്ഷണവും നൽകി വരുന്നു.
വയസ്സായതിനാൽ റോഡിൽ ആനയെ നടത്തിക്കൊണ്ട് പോകുന്നതിന് കൂടുതൽ ശ്രദ്ധ വേണ്ടിവരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ വ്യാപാരികളും ഭക്തരും ഉൾപ്പെട്ട കൂട്ടായ്മ ആനക്ക് പാദരക്ഷ നൽകിയത്. 12,000 രൂപ ചെലവിൽ പണിത പാദരക്ഷകൾ ദേവസ്വം അധികൃതരെ ഏൽപ്പിച്ചു. ഡോക്ടറുടെ നിർദേശാനുസരണം ആനക്ക് പാദരക്ഷ അണിയിച്ച് നടക്കാൻ പരിശീലനം നൽകും.
ഞായറാഴ്ച നെല്ലൈയപ്പർ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങും. അപ്പോഴുള്ള വാഹന എഴുന്നള്ളിപ്പിന് മുന്നിൽ ആനയും ഉണ്ടാകും. ഇത്തവണ മുതൽ പാദരക്ഷ അണിഞ്ഞായിരിക്കും ഗാന്ധിമതി ക്ഷേത്രത്തെ വലംവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.