കരിപ്പൂർ: മൂന്ന് യാത്രക്കാർ കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സംഘം പിടിയിലായി. ആറു പേരാണ് പിടിയിലായത്.
പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് സുബൈർ, അൻവർ അലി, മുഹമ്മദ് ജാബിർ, അമൽ കുമാർ, ഒറ്റപ്പാലം സ്വദേശികളായ മുഹമ്മദ് അലി, മണ്ണാർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. കാരിയർമാരായ മൂന്ന് യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ഇവരുടെ ശ്രമം.
മൂന്ന് യാത്രക്കാർ 3.18 കിലോയോളം സ്വർണമാണ് കടത്തിക്കൊണ്ടു വന്നത്. എന്നാൽ, വിമാനത്താവളത്തിന് അകത്ത് വെച്ചുതന്നെ മൂന്നു പേരും കസ്റ്റംസിന്‍റെ പിടിയിലായി.
കസ്റ്റഡിയിലെടുത്ത കാരിയർമാരെയുമായി കസ്റ്റംസ് പുറത്തേക്ക് വരുമ്പോൾ ആറംഗ സംഘം ഇവരുടെ അടുത്തേക്ക് എത്തിയത്. തുടർന്ന് നടത്തിയ നീക്കത്തിൽ കരിപ്പൂർ പൊലീസ് ആറുപേരെയും പിടികൂടുകയായിരുന്നു. ഇവരുടെ വാഹനത്തിൽനിന്ന് ഇരുമ്പ് ദണ്ഡ് അടക്കം ആയുധങ്ങൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.