വരാപ്പുഴ: ഗുണ്ട നേതാവിന്റെ മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വധശ്രമക്കേസ് പ്രതിയടക്കം എട്ട് ഗുണ്ടകൾ അറസ്റ്റിൽ. പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ട തലവൻ ചേരാനല്ലൂർ സ്വദേശി രാധാകൃഷ്ണൻ (രാധു) ഇപ്പോൾ താമസിക്കുന്ന വരാപ്പുഴ മുട്ടിനകത്തെ വാടകവീട്ടിൽ ഞായറാഴ്ച രാവിലെയാണ് പിറന്നാൾ ആഘോഷം നടന്നത്.
ഇതിൽ പങ്കെടുക്കാനെത്തിയ തൃശൂര്‍ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടില്‍ അനസ് (25), ആലുവ തായിക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ് (23), ഹരിപ്പാട് മുട്ടം സ്വദേശികളായ എസ്.പി ഹൗസില്‍ സൂരജ് (26), വിളയില്‍ തെക്കേതില്‍ യദുകൃഷ്ണന് (27), വടുതല വെള്ളിന വീട്ടില്‍ ഷെറിന് സേവ്യര്‍ (47), കൂനംതൈ തോട്ടുപുറത്ത് വീട്ടില്‍ സുധാകരന് (42), പാലക്കാട് ആലത്തൂര്‍ കൊക്കരക്കാട്ടില്‍ മുഹമ്മദ് ഷംനാസ് (28), ഏലൂര്‍ കുടിയിരിക്കല്‍ വീട്ടില്‍ വസന്തകുമാര്‍ (22)എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.ജന്മദിനാഘോഷം ഓഡിറ്റോറിയത്തില്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു.
വിവരം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് വാടക വീട്ടിലേക്ക് മാറ്റിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്ന വിവരം റൂറല്‍ എസ്.പി വൈഭവ് സക്സേനക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ ഉള്‍പ്പടെ പൊലീസിനെ വിന്യസിച്ചിരുന്നു. സംശയം തോന്നിയവരെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് പാലക്കാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.