തമിഴ്നാട്ടിലെ ഗ്യാങ് വാറിന് തലസ്ഥാനത്ത് പരിസമാപ്തി

വലിയതുറ: ഗുണ്ടാനേതാവിനെ അരിഞ്ഞുവീഴ്ത്തി പല കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ച തമിഴ്നാട്ടിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ തിരക്കഥ ഒടുവിൽ വെളിച്ചത്തേക്ക്. ഒരുമാസം മുമ്പാണ് തമിഴ്നാട് സ്വദേശിയായ പീറ്റര്‍ കനിഷ്കനെ കൊന്ന് പല കഷണങ്ങളാക്കി നഗരത്തിന്‍റെ വിവിധയിടങ്ങളിലായി ഉപേക്ഷിച്ചത്.

ശംഖുംമുഖം അസി. കമീഷണറായ ഡി.കെ. പൃഥ്വിരാജിന്‍റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘത്തിന്‍റെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളായ മനുരമേശും ഷെഹിന്‍ഷായും പിടിയിലാകുകയായിരുന്നു.

ഒരുമാസം മുമ്പ് മുട്ടത്തറ മാലിന്യ സംസ്കരണ പ്ലാന്‍റിൽ മുറിച്ചുമാറ്റിയ നിലയിലുള്ള മനുഷ്യന്‍റെ കാലുകള്‍ കണ്ടെത്തിയിരുന്നു. ആശുപത്രികളില്‍ നിന്നോ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഏറ്റെടുക്കുന്ന ഏജന്‍സികളില്‍ നിന്നോ അഴുക്കുചാലിലൂടെ ഒഴുകിയെത്തിയതാകാമെന്നാണ് വലിയതുറ പൊലീസ് തുടക്കത്തില്‍ കരുതിയത്.

ജീവനുള്ള ശരീരത്തില്‍നിന്ന് വെട്ടിമാറ്റിയതാണെന്ന് മെഡിക്കല്‍ കോളജിലെ പരിശോധനയിൽ വ്യക്തമായി. ഈ വിവരം രഹസ്യമാക്കിെവച്ച പൊലീസ് കേരളത്തില്‍ കാണാതായവരുടെ പട്ടിക പരിശോധിച്ചു.

ഇതിനിടെ, ബാറിൽ മദ്യപിക്കുന്നതിനിടെ പ്രതികളിലൊരാളായ മനു പീറ്ററിനെ കൊന്ന കാര്യം വീരസ്യമായി വെളിപ്പെടുത്തി. അവിടെയുണ്ടായിരുന്ന വലിയതുറ സ്റ്റേഷനിലെ പൊലീസുകാരൻ ഇക്കാര്യം കേട്ടു. ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

തുടർന്ന്, ശംഖുംമുഖം അസി. കമീഷണര്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയില്‍നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ നിര്‍ദേശിച്ചു. അങ്ങനെയാണ് പീറ്ററിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. പൊലീസ് മനുവിനെയും സുഹൃത്തുകളെയും രഹസ്യനിരീക്ഷണത്തിലാക്കി.

വള്ളക്കടവ് ബംഗ്ലാദേശ് കോളനിയില്‍ താമസിക്കുന്ന മനുവിന്‍റെ മാതാവിന്‍റെ വീട് തമിഴ്നാട്ടിലെ നാഗര്‍കോവിലിലാണ്. മനു ഏറെക്കാലം ഇവിടെയാണ് താമസിച്ചിരുന്നത്.

നാഗര്‍കോവിലിലെ പ്രധാന ലഹരിമാഫിയ തലവനായ കടുക്ക അജിത്തിന്‍റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്ത് സംഘത്തിലെ അംഗമായ പീറ്ററും മനുവും ഒന്നിച്ചാണ് ലഹരിക്കടത്തും ഗുണ്ടാആക്രമണങ്ങളും നടത്തിയിരുന്നത്.

ഇതിനിടെ, കടുക്ക അജിത്തുമായ പിണങ്ങിയ മനു അജിത്തിനെ കുത്തിയ ശേഷം തിരുവനന്തപുരത്തെത്തി. ദിവസങ്ങള്‍ക്കുശേഷം പീറ്റര്‍ മനുവിനെ തേടിയെത്തി. അജിത്തുമായി താനും തെറ്റിപ്പിരിഞ്ഞെന്നാണ് പീറ്റര്‍ മനുവിനോട് പറഞ്ഞത്.

തുടർന്ന്, മനുവിന്‍റെ വീട്ടില്‍ താമസിച്ച് വരുകയായിരുന്നു. പീറ്ററിന്‍റെ പെെട്ടന്നുള്ള വരവില്‍ മനുവിന് സംശയം തോന്നി. അജിത്തിന്‍റെ നിര്‍ദേശപ്രകാരം തന്നെ വകവരുത്താന്‍ പീറ്റര്‍ എത്തിയതാണന്ന് സുഹൃത്തായ ഷെഹിന്‍ഷായോട് സംശയം പങ്കുവെച്ചു.

തുടര്‍ന്ന്, ഇരുവരും മനുവിന്‍റെ വീട്ടിലെത്തി മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടെ, പീറ്ററിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വലിയതുറപാലത്തില്‍നിന്ന് കടലിലേക്ക് വലിച്ചെറിെഞ്ഞന്നാണ് മൊഴി.

തുടെയല്ലും ഇടുപ്പെല്ലും കഷണങ്ങളാക്കി കവറിലിട്ട് പെരുനെല്ലിയില്‍ കുഴിച്ചിട്ടു. കാലുകള്‍ പുത്തനാറില്‍ ഉപേക്ഷിച്ചു. പൊലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ തുടയെല്ലും ഇടുപ്പെല്ലും കണ്ടത്തി. നെഞ്ചിന്‍റെ ഭാഗവും കൈകളും കെണ്ടത്താനുണ്ട്.

Tags:    
News Summary - Gangsters revenge where the gang leader was chopped a man and left body parts in various places has finally trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.