ആറ്റിങ്ങല്‍: കര്‍ണാടകയില്‍ റെയ്ഡ് ശക്തമായപ്പോള്‍ സുരക്ഷിത ഇടം തേടി കഞ്ചാവ്ലോബി കേരളത്തിലേക്ക് താവളം മാറ്റിെയന്നാണ് എക്സൈസ് നിഗമനം.
കര്‍ണാടകയില്‍ മയക്കുമരുന്ന്, കഞ്ചാവ് മാഫിയക്കെതിെര ശക്തമായ നടപടി സ്വീകരിക്കാന്‍ ആരംഭിക്കുകയും ചലച്ചിത്രമേഖലയിലടക്കം റെയ്ഡുകള്‍ തുടങ്ങുകയും ചെയ്തിരുന്നു. നേരേത്ത കേരളത്തിലേക്കും കഞ്ചാവ് എത്തിയിരുന്നത് തമിഴ്നാട്ടില്‍ നിന്നോ കര്‍ണാടകയില്‍ നിേന്നാ ആയിരുന്നു.
ചെറുകിട കച്ചവടക്കാരുടെ ആവശ്യാനുസരണം ഒന്ന് മുതല്‍ അഞ്ച് കിലോ വരെ പാക്കറ്റുകള്‍ എത്തിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ റെയ്ഡ് തുടങ്ങിയതോടെ കേരളത്തിലെ വിപണനത്തിനുള്ളവ ഇവിടെത്തന്നെ മാറ്റിസൂക്ഷിക്കുവാന് തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് എക്സൈസ് കരുതുന്നത്.
നിലവില്‍ കോരാണിയില്‍ എത്തിച്ച കഞ്ചാവ് ശേഖരം കേരളത്തിലുടനീളമുള്ള കച്ചവടക്കാര്‍ക്ക് നല്കാന് ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു. വലിയതോതില്‍ കഞ്ചാവ് എത്തിക്കണമെങ്കില്‍ അത്രയും വിപണിബന്ധമുള്ള വ്യക്തിയും ആയിരിക്കും.
വര്‍ഷങ്ങളായി രംഗത്തുള്ള ചെറുകിട കഞ്ചാവ് കച്ചവടക്കാരുമായി ബന്ധമുള്ളയാളാണ് പ്രതിയെന്നാണ് വിലയിരുത്തല്‍. എക്സൈസ് സംഘം മേല്‍തോന്നയ്ക്കല്‍ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.