തിരുവനന്തപുരം: മാലിന്യ നിയന്ത്രണ, സംസ്കരണ രംഗത്തെ മികവിനു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്കാരം. ഗ്രീൻടെക് ഫൗണ്ടേഷന്റെ പൊലൂഷൻ കൺട്രോൾ വേസ്റ്റ് റീസൈക്ലിങ് എക്സലൻസ് പുരസ്കാരമാണ് എയർപോർട്ടിന് ലഭിച്ചത്. ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.
വിമാനത്താവളത്തിൽ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ ലാൻഡ്‌ഫിൽ ഡൈവേർഷൻ നിരക്ക് 99.50% എത്തിയിട്ടുണ്ട്. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയർപോർട്ടിൽ സംസ്കരിക്കുന്നുണ്ട്.
ഐ.എസ്.ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്കരണ സംവിധാനം എയർപോർട്ടിലുണ്ട്. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിങ് യാർഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.