കരിപ്പൂർ വലിയ വിമാനം: റിപ്പോർട്ട്​ സമർപ്പിച്ചു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ വലിയ വിമാനങ്ങളുടെ സർവിസ്​ പുനരാരംഭിക്കാൻ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘം നിർദേശിച്ച നടപടികളിൽ സ്വീകരിച്ച പ്രവൃത്തിയുടെ റിപ്പോർട്ട്​ സമർപ്പിച്ചു.​ ഡി.ജി.സി.എക്കാണ്​​ റിപ്പോർട്ട്​ നൽകിയിരിക്കുന്നത്​.

റൺവേയിലെ ഘർഷണം വർധിപ്പിക്കാൻ റബർ അവശിഷ്​ടങ്ങൾ നീക്കി രണ്ടുതവണ ഘർഷണ പരിശോധന നടത്തി, ലാൻഡിങ്​ ഭാഗങ്ങളിൽ വളരെ ചെറിയ വിള്ളലുകളുണ്ടായിരുന്നത്​ പരിഹരിച്ചു, വിശദ പഠനത്തിന്​ പാലക്കാട്​ ​െഎ.​െഎ.ടിയെ ചുമതലപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ്​ റിപ്പോർട്ടിലുള്ളത്​. റിപ്പോർട്ട്​ പരിശോധിച്ച ശേഷമായിരിക്കും സർവിസുകൾ പുനരാരംഭിക്കുന്നതിൽ ഡി.ജി.സി.എ തീരുമാനം എടുക്കുക.

കൂടാതെ, വലിയ വിമാനങ്ങൾക്ക്​ ടെയ്​ൽ വിൻഡിൽ (കാറ്റി​െൻറ ദിശക്ക്​ അനുകൂലമായ​ുള്ള ലാൻഡിങ്​) ലാൻഡിങ്ങിന്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്​. ടെയ്​ൽ വിൻഡിൽ ലാൻഡിങ്ങിന്​ നിയന്ത്രണം ഏർപ്പെടുത്തണമെന്ന്​ ഡി.ജി.സി.എ റിപ്പോർട്ടിലുണ്ട്​. ഇത്​​ സംബന്ധിച്ച്​ അഭിപ്രായങ്ങൾ അതോറിറ്റി വലിയ വിമാനങ്ങൾക്ക്​ അനുമതിയുള്ള നാല്​ വിമാന കമ്പനികളിൽനിന്നും തേടിയിരുന്നു. ഇതിൽ സൗദി എയർലൈൻസ്​, ഖത്തർ എയർവേസ്​, എമിറേറ്റ്​സ്​ എന്നിവർ റി​േപ്പാർട്ട്​ നൽകി.

എയർ ഇന്ത്യയുടെത്​ കിട്ടിയിട്ടില്ല. ഇതും കൂടി ലഭിച്ചതിന്​ ശേഷം സ്​റ്റാൻഡേഡ്​ ഒാപറേറ്റിങ്​ പ്രൊസീഡ്യർ (എസ്​.ഒ.പി) അതോറിറ്റി സമഗ്രമായി പരിഷ്​കരിക്കും. അതിനോടൊപ്പം ഡി.ജി.സി.എ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി സുരക്ഷ വിലയിരുത്തൽ ജനുവരി ആദ്യവാരത്തിൽ ഒന്നുകൂടി നടത്താനുമാണ്​ തീരുമാനം.

Tags:    
News Summary - GDCA submit Report to Karipur Airport Flight Landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.