ഇൻറർസിറ്റിക്ക്​ നാളെ മുതൽ ജനറൽ കോച്ചുകൾ

പാ​ല​ക്കാ​ട്​: കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഇ​ൻ​റ​ർ​സി​റ്റി സൂ​പ്പ​ർ ഫാ​സ്​​റ്റ്​ എ​ക്സ്പ്ര​സി​ൽ ര​ണ്ട്​ ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ, ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ്, ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​ൻ എ​ന്നി​വ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പു​നഃ​സ്ഥാ​പി​ക്ക​ു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; രണ്ട് ട്രെയിനുകൾ റദ്ദാക്കി

ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ ഇന്ന് (വ്യാഴം) പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. തിരുവനന്തപുരം–ഷാലിമാർ ബൈവീക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ (നമ്പർ. 22641), കന്യാകുമാരി–ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് (നമ്പർ. 15905) എന്നിവയാണ് റദ്ദാക്കിയത്.

ബംഗാൾ ഉൾകടലിലാണ് പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങൾക്കായി ഐ.ആർ.സി.ടി.സി വെബ്സൈറ്റ് സന്ദർശിക്കുക. (https://www.irctchelp.in/cancelled-trains-list/). 

Tags:    
News Summary - General coach for intercity express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.