തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ജെറിയാട്രിക് നഴ്സിങ് പ്രാക്ടീഷണര്‍ ആധുനിക ചികിത്സാ രംഗത്ത് അനുവദിക്കാന്‍ പറ്റാത്തതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.
ആധുനിക വൈദ്യശാസ്ത്രരംഗത്ത് രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനുമുള്ള അടിസ്ഥാന യോഗ്യത എം.ബി.ബി.എസാണെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകളില്‍ പറയുന്നു. എന്നിരിക്കെ നഴ്സിങ് ബിരുദധാരികളെ നഴ്സിങ് കൗണ്‍സിലിന്റെ കീഴില്‍ നഴ്സിങ് വിദ്യാഭ്യാസം നല്കിയ ശേഷം അവരെ ചികിത്സകരെന്ന് വിശേഷിപ്പിക്കാനുള്ള ശ്രമം തടയുമെന്ന് സംഘടന അറിയിച്ചു.
തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍, സെക്രട്ടറി ഡോ.കെ. ശശിധരന് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.