കൊച്ചി: ലക്ഷദ്വീപിൽ താമസക്കാരനും ജർമൻ സ്വദേശിയുമായ എൻജിനീയർ അഗത്തി പൊലീസിെൻറ കസ്റ്റഡിയിൽ. പാസ്പോർട്ട്, ഫോറിനേഴ്സ് ആക്ടുകൾ ലംഘിച്ച കേസിൽ ഹൈകോടതിയുടെ മുൻകൂർജാമ്യ ഉപാധികൾ ലംഘിച്ചെന്ന പേരിലാണ് റോളണ്ട് മോസ്ലേ എന്ന ജർമൻ എൻജിനീയറെ അഗത്തി െഗസ്റ്റ് ഹൗസിൽ തടവിൽ പാർപ്പിച്ചിരിക്കുന്നത്. മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുകയാണ് ഇദ്ദേഹം.
2006ൽ ഇന്ത്യയിലെത്തിയ റോളണ്ട് യൂറോലാൻഡ് പ്രോജക്ട് ആൻഡ് കൺസ്ട്രക്ഷൻ സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്ത് കമ്പനിയുെട പേരിൽ പാൻകാർഡ് എടുത്തിരുന്നു. പിന്നീട് സ്വന്തം പേരിൽ പാൻ, ആധാർ കാർഡുകൾ സമ്പാദിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ കഴിയുന്നതിനിടെയാണ് പാസ്പോർട്ട്, േഫാറിനേഴ്സ് ആക്ടുകൾ ലംഘിച്ചതിന് അഗത്തി പൊലീസ് കേസെടുത്തത്.
പിന്നീട് ഹൈകോടതിയെ സമീപിച്ച റോളണ്ടിന് 2020 ആഗസ്റ്റ് 12ന് മുൻകൂർജാമ്യം നൽകി ഹൈകോടതി ഉത്തരവിട്ടു. പൗരത്വത്തെക്കുറിച്ച ചോദ്യങ്ങളൊന്നുമില്ലാതെ ലാഘവത്തോടെയാണ് പാൻ, ആധാർ കാർഡുകൾ നൽകിയതെന്നും പൗരത്വം ലഭിെച്ചന്ന ധാരണയായിരുെന്നന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പുനൽകിയതിനാലും ഒളിവിൽ പോകാനുള്ള സാധ്യതയില്ലെന്നത് വിലയിരുത്തിയുമാണ് സിംഗിൾ ബെഞ്ച് മുൻകൂർജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനും ഒരുലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ടിെൻറയും അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഉപാധി. പൊലീസ് അധികൃതരുടെയും കോടതിയുടെയും അറിവില്ലാതെ ദ്വീപ് വിടരുത് തുടങ്ങിയ ഉപാധികൾ ലംഘിച്ചാൽ അമിനി കോടതിയിൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് അേപക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹൈകോടതി ഉത്തരവിനുശേഷം ബംഗാരം ദ്വീപിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്രചെയ്യാൻ അനുമതി തേടി നൽകിയ അപേക്ഷ 2020 ഡിസംബർ ഒന്നിന് അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ബംഗാരം ദ്വീപിൽ 32 മരക്കുടിലുകളുെട നിർമാണാവശ്യത്തിന് അങ്ങോട്ട് പോകാൻ ലക്ഷദ്വീപ് പൊതുമരാമത്ത് അസി. എൻജിനീയറും രേഖാമൂലം അനുമതി നൽകി. എന്നാൽ, ഈ ഉത്തരവുകളെല്ലാം നിലവിലിരിക്കെ ബംഗാരം ദ്വീപിലേക്ക് യാത്ര ചെയ്തത് ജാമ്യ ഉപാധി ലംഘനമാണെന്ന് കാട്ടിയാണ് കസ്റ്റഡിയിലെടുത്തത്. ഉപാധികളൊന്നും ലംഘിക്കാതിരിക്കെ, സാധുവായ കാരണങ്ങളില്ലാതെയാണ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നതെന്നാണ് ഇദ്ദേഹത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.