തിരുവനന്തപുരം: രക്താർബുദ ചികിത്സക്കിടെ മരിച്ച 10 വയസ്സുകാരിക്ക് രക്തം നല്‍കിയവരിൽ ഒരാൾക്ക് എച്ച്.ഐ.വി ബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. ആര്‍.സി.സിയില്‍ നിന്ന് 48 പേരുടെ രക്തമാണ് പെണ്‍കുട്ടിക്ക് നല്‍കിയത്. ഇതിലൊരാള്‍ക്ക് എച്ച്.ഐ.വി ബാധിച്ചിരുന്നതായി എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോർട്ടാണ് പുറത്തുവന്നത്. ഹരിപ്പാട് സ്വദേശിയായ ബാലിക ബുധനാഴ്ച മരിച്ചിരുന്നു.
ആര്‍.സി.സിയില്‍ ചികിത്സക്കിടെയാണ് പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത്. രക്തം ദാനം ചെയ്യുന്ന സമയത്ത് വിന്‍ഡോ പീരിയഡിലായിരുന്നതിനാൽ പരിശോധനയില്‍ എച്ച്.ഐ.വി കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. എച്ച്.ഐ.വി അണുബാധയുണ്ടായാലും ആറുമാസത്തോളം വിന്‍ഡോ പീരിയഡിലായിരിക്കും. ഈ സമയത്ത് നടത്തുന്ന പരിശോധനകളില്‍ എച്ച്.ഐ.വി ബാധ കണ്ടെത്താനുള്ള സാധ്യത വിരളമാണ്.
കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചത് വിവാദമായതോടെ രക്തം നല്‍കിയ 48 പേരെയും രക്ത പരിശോധനക്ക് വിധേയരാക്കിയിരുന്നു. അപ്പോഴാണ് ഇതിലൊരാള്‍ എച്ച്.ഐ.വി ബാധിതനായിരുന്നുവെന്ന് കണ്ടെത്തിയത്. ഇയാളെ രോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിന്‍ഡോ പീരിയഡില്‍ എച്ച്.ഐ.വി കണ്ടെത്താനുള്ള സൗകര്യം നിലവില്‍ ആര്‍.സി.സിയില്‍ ഇല്ല.
ആർ.സി.സി പോലുള്ള സ്ഥാപനത്തിന് ചികിത്സപ്പിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. ആരോപണം ആർ.സി.സി അധികൃതർ നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെ ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വിശദ പരിശോധനക്ക് ഡൽഹിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്. ഫലം കാത്തിരിക്കെയാണ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.