തിരൂരങ്ങാടി: മദ്റസയിലേക്ക് പോയ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചെമ്മാട് കൊടിഞ്ഞി റോഡ് ഭാഗത്തെ വിദ്യാർഥിനിയെയാണ് വ്യാഴാഴ്ച രാവിലെ 6.45ഓടെ തട്ടിക്കൊണ്ടുപോയി മുക്കാൽ പവെൻറ വള കവർന്നത്. ചെമ്മാെട്ട മദ്റസയിലേക്ക് പോകുന്നതിനിടെ പർദയിട്ട് സ്കൂട്ടറിലെത്തിയ സ്ത്രീ ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
മദ്‌റസ വിട്ട് കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മദ്റസയിൽ എത്തിയിട്ടില്ലെന്നറിഞ്ഞത്. ഇതോടെ രക്ഷിതാക്കൾ പരാതിയുമായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി. പേത്താടെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തുനിന്ന് സഹദേവൻ എന്നയാൾ കുട്ടി നൽകിയ നമ്പറിൽ പിതാവിനെ വിളിച്ചറിയിക്കുകയും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കുട്ടിയെ ഏൽപിക്കുകയും ചെയ്തു. ഇതോടെ രക്ഷിതാക്കൾ കോഴിക്കോട്ടെത്തി കുട്ടിയെ ഏറ്റുവാങ്ങി. പിതാവിെൻറ ഫോൺ നമ്പർ കുട്ടിക്ക് അറിയാവുന്നതാണ് തുണയായത്.
മദ്റസയിലേക്ക് പുറപ്പെട്ട വിദ്യാർഥിയോട് ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞ് ഒരു സ്ത്രീ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്ന് പറയുന്നു. യാത്രക്കിടെ സ്കൂട്ടർ നിർത്തി കുട്ടിയുടെ കൈയിൽനിന്ന് വള മുറിച്ചെടുത്തു. തുടർന്ന് ബസിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിർത്തി പോയതായും കുട്ടിപറയുന്നു. ഒറ്റക്ക് കരഞ്ഞുനിൽക്കുന്ന കുട്ടി സഹദേവെൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ ഹെൽമറ്റ് ധരിച്ച് പർദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കിൽ പോകുന്ന ദൃശ്യം കാണുന്നുണ്ട്. ഇവർ കൊടിഞ്ഞിഭാഗത്തുനിന്നും വന്ന് കുട്ടിയുമായി വെഞ്ചാലി കോൺക്രീറ്റ്റോഡ് വഴി കടത്തിക്കൊണ്ടുപോയതെന്നും ദൃശ്യത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പിതാവിെൻറ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.