പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച രണ്ടു പേർ അറസ്​റ്റിൽ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും നഗ്​നചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്​റ്റിൽ. പാലക്കാട് പുത്തൂർ പിരാരി കുള്ളിത്തൊടിയിൽ ഷാനു എന്ന ഷാനവാസ് (28), സുഹൃത്ത് അമ്പക്കാട് വീട്ടിൽ ബാബു എന്ന അജികുമാർ (46) എന്നിവ​െരയാണ്​ വടക്കേക്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്​.

പ്രതികൾക്കെതിരെ പോക്സോയും ഐ.ടി നിയമം 66 സി, 67 എന്നീ വകുപ്പുകളും ചുമത്തി. ഷാനവാസാണ്  ഒന്നാം പ്രതി. ബാബു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടികളെ വിളിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തതിനാണ് പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടിയുടെ അച്ഛ​​​െൻറ ഫോണിൽ വന്ന സന്ദേശം അമ്മ കണ്ടതാണ്​​ ​പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചത്​. നഗ്​നചിത്രങ്ങൾ ദുരുപയോഗം ചെയ്താണ്​ പെൺകുട്ടിയെ ശല്യപ്പെടുത്തിയത്​. ഫോട്ടോ പരസ്യപ്പെടുത്തുമെന്നും ഭീഷണിയായി.

പാലക്കാട് പിരാരി സ്വദേശി പ്രദീപി​​​െൻറ ഫോണിൽ നിന്നാണ് വിളി വരുന്നതെന്ന് സൈബർ സെൽ വഴി അറിഞ്ഞ പൊലീസ് പ്രദീപിനെ പിടികൂടാനാണ് പാലക്കാട്ട് എത്തിയത്. എന്നാൽ, പ്രദീപി​​​െൻറ പേരിൽ മൊബൈൽ കട നടത്തുന്ന ബാബു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഷാനവാസിന് നൽകുകയായിരു​െന്നന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഷാനവാസിന് മറ്റ്​ ചിലരുമായും മൊബൈൽ വഴി ബന്ധമു​ണ്ടെന്ന് കണ്ടെത്തി. ഇവരെ വഴിതെറ്റിച്ച് ദുരുപയോഗം ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര സി.ഐ എ.എ. അഷ്​റഫി​​​െൻറ നേതൃത്വത്തിൽ സി.പി.ഒമാരായ രാജേഷ്, ജയദേവൻ എന്നിവരാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Girl Sexual Abuse Case: Two People Arrested in Paravoor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.